Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twin Cyclonic

ഇരട്ടച്ചക്രവാതച്ചുഴി; ഒന്പതു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തോ​​​രാ​​​മ​​​ഴ​​​യി​​​ലും തീ​​​വ്ര​​​ദു​​​രി​​​ത​​​ത്തി​​​ലും വ​​​ല​​​യു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ നെ​​​ഞ്ചി​​​ടി​​​പ്പേ​​​റ്റി വീ​​​ണ്ടും പെ​​​രു​​​മ​​​ഴ​​​ക്കാ​​​ല മു​​​ന്ന​​​റി​​​യി​​​പ്പ്. തെ​​​ക്ക​​​ൻ ക​​​ർ​​​ണാ​​​ട​​​ക​​​യ്ക്കും മ​​​ധ്യ​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നും മു​​​ക​​​ളി​​​ലാ​​​യി രൂ​​​പ​​​പ്പെ​​​ട്ട ര​​​ണ്ട് ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​ക​​​ൾ അ​​​ടു​​​ത്ത നാ​​​ലുദി​​​വ​​​സംകൂ​​​ടി കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ഴ ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ം അറിയിച്ചത്. ഒ​​​ൻ​​​പ​​​ത് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തോ​​​ടെ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ദു​​​രി​​​ത​​​മ​​​ഴ​​​യി​​​ൽ പ​​​ക​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന കേ​​​ര​​​ളം പ്ര​​​ള​​​യ​​​ഭീ​​​തി​​​യു​​​ടെ നി​​​ഴ​​​ലി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യു​​​മാ​​​ണ്.


പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് തു​​​ട​​​രും. മ​​​റ്റെ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.


തെ​​​ക്ക​​​ൻ ക​​​ർ​​​ണാ​​​ട​​​ക​​​യ്ക്കും സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾക്കും മു​​​ക​​​ളി​​​ലാ​​​യി 5.8 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലും മ​​​ധ്യപ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നും സ​​​മീ​​​പ​​​മു​​​ള്ള ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തി​​​നും മു​​​ക​​​ളി​​​ലാ​​​യി 4.5 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലു​​​മാ​​​ണ് ര​​​ണ്ടു ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​ക​​​ൾ സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്. ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​ക്കൊ​​​പ്പം സ​​​ജീ​​​വ​​​മാ​​​യ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​റ്റും അ​​​ന്ത​​​രീ​​​ക്ഷ വാ​​​യു​​​വി​​​ലെ ഈ​​​ർ​​​പ്പ​​​ത്തി​​​ന്‍റെ വ​​​ർ​​​ധി​​​ച്ച​​​ തോ​​​തുമാണ് മ​​​ഴ ശ​​​ക്തി​​​പ്പെ​​​ടാ​​​നു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്നുമാണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.


സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ​​​തും അ​​​തി​​​ശ​​​ക്ത​​​മാ​​​യ​​​തു​​​മാ​​​യ മ​​​ഴ ല​​​ഭി​​​ക്കാ​​​നി​​​ട​​​യു​​​ള്ള​​​തി​​​നാ​​​ൽ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ൾ, ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ, ന​​​ദീ​​​തീ​​​ര​​​ങ്ങ​​​ൾ, വെ​​​ള്ള​​​ക്കെ​​​ട്ട് രൂ​​​പ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള താ​​​ഴ്ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

പ്ര​​​ള​​​യ​​​ദു​​​രി​​​തം തു​​​ട​​​രു​​​ന്ന പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​തീ​​​വ ജാ​​​ഗ്ര​​​ത വേ​​​ണ​​​മെ​​​ന്നും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ ക​​​ന​​​ത്ത മ​​​ഴ​​​യെത്തുട​​​ർ​​​ന്ന് പ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും മ​​​ണ്ണ് പൂ​​​ർ​​​ണ​​​മാ​​​യി കു​​​തി​​​ർ​​​ന്നു​​​ കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ചെ​​​റി​​​യ തോ​​​തി​​​ലു​​​ള്ള മ​​​ഴ​​​പോ​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നും മ​​​ര​​​ങ്ങ​​​ൾ ക​​​ട​​​പു​​​ഴ​​​കുന്ന​​​തി​​​നും കാ​​​ര​​​ണ​​​മാ​​​യേ​​​ക്കാ​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും കേ​​​ര​​​ള​​​-ല​​​ക്ഷ​​​ദ്വീ​​​പ് തീ​​​ര​​​ത്തും ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും മോ​​​ശം ക​​​ട​​​ൽ​​​സ്ഥി​​​തി​​​ക്കും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​നി​​​യൊ​​​ര​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു വ​​​രെ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​തെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു


കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്നു ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും (തി​​​യ​​​റി, പ്രാ​​​ക്ടി​​​ക്ക​​​ൽ, വൈ​​​വ​​​വോ​​​സി ഉ​​​ൾ​​​പ്പടെ) മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ൾ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.​​കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ഠ​​​ന വ​​​കു​​​പ്പു​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്നും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​റി​​​യി​​​ച്ചു.

മ​ഴ​ക്കെ​ടു​തി: മ​ര​ണം 25 ;  ദുരിതാശ്വാസ ക്യാ​​​ന്പു​​​ക​​​ളി​​​ൽ 18,434 പേ​​​ർ  

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യി​​​ലും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ലും ഇ​​​തു​​​വ​​​രെ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 25 ആ​​​യി. പ​​​ത്തു പേ​​​ർ​​​ക്ക് വി​​​വി​​​ധ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ക്കേ​​​റ്റു. നാ​​​ലു പേ​​​രെ കാ​​​ണാ​​​താ​​​യി.

മ​​​ഴ​​​ക്കെ​​​ടു​​​തി​​​യു​​​ടെ ദു​​​രി​​​തം വ്യാ​​​പ​​​ക​​​മാ​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്താ​​​കെ 418 ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ൾ തു​​​റ​​​ന്നു. 18,434 പേരാണ് വിവിധ ക്യാന്പുകളി ലായി കഴിയുന്നത്. ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ല​​​ട​​​ക്കമുള്ള ക്യാ​​​ന്പു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലും വെ​​​ള്ളം ക​​​യ​​​റി​​​യ​​​തോ​​​ടെ​​​യാ​​​ണ് ക്യാ​​​ന്പി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ ദു​​​രി​​​തം ഇ​​​ര​​​ട്ടി​​​യാ​​​യ​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 52 വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും 565 വീ​​​ടു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ർ​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം വ്യ​​​ക്ത​​​മാ​​​ക്കി. ദു​​​രി​​​ത മ​​​ഴ​​​യെത്തുട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ​ മ​​​രി​​​ച്ച​​​ത് കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലാ​​​ണ്. ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ൽ അ​​​ഞ്ചു പേ​​​ർ​​​ക്കാ​​​ണ് ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​ത്. മ​​​ല​​​പ്പു​​​റ​​​ത്ത് നാ​​​ല് പേ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ മൂ​​​ന്നു​​​പേ​​​ർ വീ​​​ത​​​വും കോ​​​ഴി​​​ക്കോ​​​ട്, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ണ്ടു​​​പേ​​​ർ വീ​​​ത​​​വും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ഒ​​​രാ​​​ളും പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ ഒ​​​രാ​​​ളും മ​​​രി​​ച്ചു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു​​​പേ​​​രെ​​​യും കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​രോ​​​രു​​​ത്ത​​​രെ​​​യും കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്.ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ​​​വ​​​രി​​​ൽ 7,583 പു​​​രു​​​ഷ​​​ന്മാ​​​രും 7,966 സ്ത്രീ​​​ക​​​ളും 2,885 കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ക്യാ​​​ന്പു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ്. പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ 143 ഉം ​​​കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ 135 ക്യാ​​​ന്പു​​​ക​​​ളു​​​മാ​​​ണ് തു​​​റ​​​ന്ന​​​ത്.

മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്ന​​​ത്, 14 എ​​​ണ്ണം. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ 103 വീ​​​ടു​​​ക​​​ളും കോ​​​ട്ട​​​യ​​​ത്ത് 88 വീ​​​ടു​​​ക​​​ളും ഇ​​​ടു​​​ക്കി​​​യി​​​ൽ 86 വീ​​​ടു​​​ക​​​ളും ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്നു. ദു​​​രി​​​ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ ജ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

10 ജില്ലകളിൽ അവധി

തി​രു​വ​ന​ന്ത​പു​രം:​മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ പത്തു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ല ക​ള​ക്‌ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി. ക​ണ്ണൂ​രി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കും. അ​ങ്ക​ണ​വാ​ടി​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ എ​ന്നി​വ​യ്ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

Latest News

Corehub Up